ഉദയംപേരൂർ: സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് ബസ് യാത്രക്കാരായ 11 പേർക്ക് പരിക്കേറ്റു. രഞ്ജുഷ, ജാസ്മിൻ, ആൽഫ, ജിജി, മനോജ്, ശാലിനി, ഷിജ, ദേവിപ്രിയ, റീന, വിജയൻ, ടിന്റു എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉദയംപേരൂർ വലിയകുളം ജംഗ്ഷനിൽ ഇന്നലെ വൈകുന്നരമായിരുന്നു അപകടം. പൂത്തോട്ട ഭാഗത്തേക്ക് പോകുകയായിരുന്ന ബസും എതിർദിശയിൽ നിന്നു വന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബസിനുള്ളിൽ തെറിച്ചു വീണും സീറ്റിൽ ഇടിച്ചുമാണ് യാത്രക്കാർക്ക് പരിക്കേറ്റത്. കാലിനു പരിക്കേറ്റ റീനയെ വിദഗ്ധ ചികിത്സയ്ക്കായി വൈക്കത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.